News
സമൂഹ നീതി നിഷേധിക്കപ്പെടുന്ന ചരിത്രം
കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യം വെച്ച്, കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രി സഭയിൽ തദ്ദേശസ്വയം ഭരണ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന പി.കെ.ചാത്തൻ മാസ്റ്റർ സ്ഥാപിച്ച പ്രസ്ഥാനമാണ് കേരള പുലയർ മഹാ സഭ (KPMS).[1] 1968-ൽ പി കെ ചാത്തൻ മാസ്റ്റർ ഒരു ഏകോപന സമിതി ഉണ്ടാക്കുകയും കൊച്ചി തിരുവിതാംകൂർ മേഖലകളിലായി കിടന്നിരുന്ന രണ്ടു പുലയ സംഘടനകളെ ഏകോപിപ്പിച്ചു ഒറ്റ സംഘടനയായി പ്രവർത്തനം ആരംഭിക്കുകയും 70 ൽ കെ.പി.എം.എസ് രൂപീകരിക്കുകയും ചെയ്തു.
കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യം വെച്ച്, കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രി സഭയിൽ തദ്ദേശസ്വയം ഭരണ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന

തീണ്ടലും തൊടിലും രൂക്ഷമായിരുന്ന ഒരു കാലഘട്ടത്തിലാണ് കേരളത്തിലെ അധഃസ്ഥിത ജനതയെ പരസ്പരം സംഘടിപ്പിച്ച് ഒരു സംഘടന എന്ന നിലയിൽ 1907 ൽ അയ്യങ്കാളി 'സാധുജന പരിപാലന സംഘം' രൂപീകരിച്ചിത്. പിന്നീട് ആറുവർഷം കഴിിഞ്ഞിട്ടാണ് കൊച്ചിയിലെ പുലയർ പാത്തും പതുങ്ങിയും കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി കൊച്ചി പുലയർ മഹാജനസഭ രൂപീകരിച്ചത്. കൊച്ചി കായൽ പരപ്പിലാണ് അതിന്റെ ജനനം. കരയിൽ സ്ഥലമില്ലാത്തതുകൊണ്ടല്ല, കൊച്ചിയിലെ പുലയർക്കന്ന് കരമാർഗ്ഗം സഞ്ചരിക്കാനോ, സമ്മേളനങ്ങൾ ചേരാനോ പാടില്ലായിരുന്നു. എന്തിനേറെ നിത്യോപയോഗ സാധനങ്ങള് വാങ്ങാൻ പോലും കരയിൽ കടന്നുകൂട. വള്ളങ്ങളിൽ നടുക്കായലിലെത്തി തമ്പടിച്ചുവേണം അന്യായവില കൊടുത്ത് സാധനങ്ങൾ വാങ്ങാൻ. അത്രമേൽ തീണ്ടലും തൊടീലും രൂക്ഷമായിരുന്നു. വല്ലാർപാടം, ഇളംകുന്നുപുഴ, മുളവുകാട്, വൈപ്പിൻ, ചിറ്റൂർ, ചേരാനല്ലൂർ, കുറുംകോട്ട, പുന്നുരുന്തി, കടവന്ത്ര, കരിന്തല, കുമ്പളങ്ങി, ഇടക്കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളില് അധികവും പുലയരും ധീവരുമായിരുന്നു തിങ്ങിപ്പാർത്തിരുന്നത്. സംഖ്യാതലത്തിൽ പുലയരോടൊപ്പം ധീവരും മുന്നിൽ നിന്നിരുന്നു. അവരും അനീതികൾക്കും, ചൂഷണങ്ങൾക്കും വിധേയരായിരുന്നു. .

Subcribe our Newsletter
Pellentesque eu nibh eget mauris congue mattis matti.